You are Here : Home / News Plus

അട്ടിമറിശ്രമത്തില്‍ നിന്ന് രാജധാനി എക്‌സ്പ്രസ്സ് രക്ഷപ്പെട്ടു

Text Size  

Story Dated: Wednesday, July 23, 2014 08:10 hrs UTC

രാജധാനി എക്‌സ്പ്രസ്സ് മാവോവാദികളുടെ അട്ടിമറിശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെ.ഭുവനേശ്വര്‍- ന്യൂഡല്‍ഹി എക്‌സ്പ്രസ്സിന് മുന്നില്‍ സുരക്ഷയ്ക്കായി ഓടിച്ച എന്‍ജിന്‍ പാളംതെറ്റി. ചൊവ്വാഴ്ച രാത്രി ബിഹാറിലെ റഫിഗഞ്ചിനും ഇസ്മായില്‍പുരിനും ഇടയ്ക്ക് പാളം സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഏതാണ്ട് മൂന്ന് മീറ്റര്‍ നീളത്തില്‍ പാളം തകര്‍ന്നതായി റെയില്‍വേ വക്താവ് അറിയിച്ചു. ഇലക്ട്രിക് ലൈനും തകര്‍ന്നു. നാലടിയോളം ആഴത്തില്‍ വിള്ളലുണ്ടായി. വളരെ ശക്തമായ സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്ന് മഗധ റേഞ്ച് ഡി.ഐ.ജി. പി.കെ. ശ്രീവാസ്തവ പറഞ്ഞു. പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഒട്ടേറെ വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. ബുധനാഴ്ച രാവിലെയാണ് ഗതാഗതം പുനരാരംഭിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഔറംഗാബാദ്, റോത്താ ജില്ലകളില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് മാവോവാദികള്‍ ബന്ദിനാഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് അട്ടിമറിശ്രമം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More