You are Here : Home / News Plus

വിമതര്‍ മലേഷ്യന്‍ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കൈമാറി

Text Size  

Story Dated: Tuesday, July 22, 2014 07:36 hrs UTC

 യുക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് യുക്രൈന്‍ വിമതര്‍ മലേഷ്യയെ ഏല്‍പിച്ചു. വിമതരുടെ ആസ്ഥാനമായ യുക്രൈനിലെ ഡോണെറ്റ്‌സ്‌ക് റിപ്പബ്ലിക്കിന്റെ സ്വയംപ്രഖ്യാപിത പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ബൊര്‍ദോയിയാണ് ബ്ലാക് ബോക്‌സുകള്‍ റിപ്പബ്ലിക്കിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ഏല്‍പിച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക്ക് ബൊര്‍ദോയിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ബ്ലാക്‌ബോക്‌സ് വിട്ടുകൊടുക്കാന്‍ വിമതര്‍ തയ്യാറായത്. ഉപകരണങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രതിനിധികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More