You are Here : Home / News Plus

സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി: മന്ത്രി കെ.സി.ജോസഫ്

Text Size  

Story Dated: Tuesday, July 22, 2014 06:52 hrs UTC

ജി. കാര്‍ത്തികേയന് പകരം താന്‍ നിയമസഭാ സ്പീക്കറാകും എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
ഇത്തരത്തില്‍ ഒരു തീരുമാനവും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത്. പാര്‍ട്ടി അത്തരത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടുമില്ല. സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇപ്പോള്‍ മാധ്യമങ്ങള്‍ അവരുടെ ഭാവനയ്ക്കനുസരിച്ച് വാര്‍ത്തകള്‍ മെനയുകയാണ്-കെ.സി. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More