You are Here : Home / News Plus

കല്‍ക്കരിപ്പാടം: പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

Text Size  

Story Dated: Sunday, July 20, 2014 06:41 hrs UTC



കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
ഗോപാല്‍ സുബ്രഹ്മണ്യത്തെക്കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടറുടെ ചുമതല ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞാല്‍ സുപ്രീം കോടതി എതിര്‍ക്കില്ലെന്നാണ്, കല്‍ക്കരിപ്പാടം അഴിമതി കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ച് സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത്കുമാറിനോട് പറഞ്ഞത്.

കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപവത്കരിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യത്തെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നും സുപ്രീം കോടതിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയോട് നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.