You are Here : Home / News Plus

സ്വകാര്യ എഫ്.എം. സ്‌റ്റേഷനുകള്‍ക്ക് വാര്‍ത്താപ്രക്ഷേപണത്തിന് അനുമതി

Text Size  

Story Dated: Thursday, July 17, 2014 01:09 hrs UTC

സ്വകാര്യ എഫ്.എം. സ്‌റ്റേഷനുകള്‍ക്ക് ആകാശവാണിയെ ഉപാധിയാക്കി വാര്‍ത്താപ്രക്ഷേപണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ആകാശവാണി വാര്‍ത്തകളെമാത്രം ഉപാധിയാക്കാമെന്ന നയത്തില്‍ പിന്നീട് ഇളവ് അനുവദിക്കുമെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ ശശി തരൂരിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആകാശവാണിയുടെ വാര്‍ത്തകള്‍ അതേപടി സംപ്രേഷണം ചെയ്യാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇനിമുതല്‍ ഒരുലക്ഷം ജനസംഖ്യയുള്ള നഗരത്തിലും എഫ്.എം. അനുവദിക്കും. നിലവില്‍ മൂന്നുലക്ഷം ജനങ്ങളുള്ള നഗരങ്ങളിലാണ് എഫ്.എം. റേഡിയോയ്ക്ക് അനുമതി നല്‍കുന്നത്. 2015ഓടെ എഫ്. എം. ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം വര്‍ധിക്കും. ഇതുസംബന്ധിച്ച നയങ്ങള്‍ യഥാസമയം പുനഃപരിശോധിക്കും. ആവശ്യമെങ്കില്‍ സ്വകാര്യ എഫ്.എം. സ്‌റ്റേഷനുകള്‍ക്ക് വാര്‍ത്ത ഉപാധിയായി പി.ടി.ഐ.യെയും ആശ്രയിക്കാമെന്ന് കഴിഞ്ഞയാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.