You are Here : Home / News Plus

ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ്

Text Size  

Story Dated: Wednesday, July 16, 2014 08:57 hrs UTC

സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ്. എക്സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പെയ്ന്‍ നോട്ടിസിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. തുറന്നിരിക്കുന്ന ബാറുകളില്‍ 95 ശതമാനം അധികവില്പനയുണ്ടായതായും ബിവറേജ്സ് കോര്‍പറേഷന്‍്റെ ഈ വര്‍ഷത്തെ വരുമാനം പതിനായിരം കോടി കവിയുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. മദ്യവില്‍പനയിലൂടെ കഴിഞ്ഞ വര്‍ഷം 9373 കോടി രൂപയുടെ വരുമാനമാണ് ബിവറേജസ് കോര്‍പറേഷന് ലഭിച്ചത്. സംസ്ഥാനത്തെ 418 ബാറുകള്‍ അടച്ചിട്ടിട്ടും മദ്യ ഉപയോഗത്തില്‍ കുറവു വന്നിട്ടില്ളെന്ന് എക്സൈസ് മന്ത്രി കെ. ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More