You are Here : Home / News Plus

ചീഫ് ജസ്റ്റിസ് നിയമനം: കൊളീജിയത്തിന്‍െ ശുപാര്‍ശ കേന്ദ്രം തള്ളി

Text Size  

Story Dated: Tuesday, July 15, 2014 08:05 hrs UTC

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജിയത്തിന്‍െറ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തള്ളി. കര്‍ണാടക ഹൈകോടതി ജഡ്ജി കെ.എല്‍ മഞ്ജുനാഥിനെ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തതാണ് കേന്ദ്ര നിയമമന്ത്രാലയം നിരസിച്ചത്. ഇതു സംബന്ധിച്ച് മന്ത്രാലയം കൊളീജിയത്തിന് കത്തു നല്‍കി.ദിവസങ്ങള്‍ക്കുമുമ്പ് സുപ്രീംകോടതി ജഡ്ജിയായി ഗോപാല്‍ സുബ്രഹ്മണ്യത്തെ ശുപാര്‍ശ ചെയ്ത കൊളീജിയത്തിന്‍െറ നടപടി കേന്ദ്ര സര്‍ക്കാര്‍ തള്ളിയത് വിവാദത്തിന് വഴിവെച്ചിരുന്നു. ഗോപാല്‍ സുബ്രഹ്മണ്യത്തിന് പകരം ബി.ജെ.പി പ്രസിഡന്‍റ് അമിത്ഷായുടെ അഭിഭാഷകനായ യു.യു. ലളിതിനെയാണ് സര്‍ക്കാര്‍ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിച്ചത്. സൊഹ്റാബുദ്ദീന്‍ ശൈഖ്, തുളസീറാം പ്രജാപതി എന്നീ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത്ഷാക്ക് വേണ്ടി ഹാജരായത് ലളിത് ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.