You are Here : Home / News Plus

ബ്രസീല്‍ കോച്ച് സ്കൊളാരി രാജിവെച്ചു

Text Size  

Story Dated: Monday, July 14, 2014 07:38 hrs UTC

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രസീല്‍ ടീമിന്റെ കോച്ച് ലൂയി ഫിലിപ്പെ സ്‌കോളാരി രാജിവെച്ചു. സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് അതി ദയനീയമായാണ് ബ്രസീല്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടത്. ഇതിനുപിന്നാലെ ലൂസേഴ്‌സ് ഫൈനലില്‍ നെതര്‍ലന്‍ഡിനോട് 3-0നും തോറ്റു. ബ്രസീല്‍ കോച്ച് സ്‌കോളാരിയുടെ കരാര്‍ ഈ ലോകകപ്പോടെ അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം നല്‍കിയ രാജി തിങ്കളാഴ്ചയാണ് സ്വീകരിച്ചതെന്ന് ബ്രസീലിയന്‍ ചാനലായ ഗ്ലോബോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.2001 ലാണ് സ്‌കോളാരി ബ്രസീലിന്റെ കോച്ചായി ചുമതലയേറ്റത്. തൊട്ടടുത്തവര്‍ഷം ജപ്പാനില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയെ 2-0 ന് തോല്‍പിച്ച് തന്‍െ ടീമിന് ഫുട്‌ബോള്‍ കിരീടം നേടിക്കൊടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More