You are Here : Home / News Plus

മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍; റോഡ്രിഗസിന് ഗോള്‍ഡന്‍ ബൂട്ട്

Text Size  

Story Dated: Monday, July 14, 2014 06:14 hrs UTC

ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് അര്‍ജന്‍റീനയുടെ നായകന്‍ ലയണല്‍ മെസ്സി ഉടമയായി. മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ ജര്‍മനിയുടെ തോമസ് മുള്ളറും മൂന്നാമത്തെ താരത്തിനുള്ള ബ്രോണ്‍സ് ബോള്‍ ഹോളണ്ടിന്‍്റെ ആര്യന്‍ റോബനും നേടി. ഗോള്‍ഡന്‍ ബൂട്ട് കൊളംബിയയുടെ ജയിംസ് റോഡ്രിഗസിന് (6 ഗോള്‍, 2 അസിസ്റ്റ്സ്). ജര്‍മനിയുടെ തോമസ് മുള്ളര്‍ മികച്ച രണ്ടാമത്തെ സ്കോറര്‍ക്കുള്ള (5 ഗോള്‍, 3 അസിസ്റ്റ്സ്) സില്‍വര്‍ ബൂട്ട് നേടി. ബ്രസീലിന്‍്റെ നെയ്മര്‍ക്കാണ് (4 ഗോള്‍, 1 അസിസ്റ്റ്സ് ) ബ്രോണ്‍സ് ബൂട്ട്.ജര്‍മന്‍ ഗോളി മാന്വല്‍ ന്യൂയര്‍ക്കാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ളൗ നേടി. യുവ കളിക്കാരനുള്ള പുരസ്കാരം ഫ്രാന്‍സിന്‍െറ പോള്‍ പോഗ്ബ നേടി. ഫിഫയുടെ ഫെയര്‍ പ്ളേ അവാര്‍ഡ് കൊളംബിയക്ക് ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More