You are Here : Home / News Plus

വടക്കന്‍ ഗസ്സയില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രായേല്‍

Text Size  

Story Dated: Sunday, July 13, 2014 04:20 hrs UTC

ജറൂസലം: ഗസ്സയിലെ വടക്കന്‍ മേഖലകളിലുള്ള ജനങ്ങളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാന്‍ ഇസ്രായേലി സൈന്യം അന്ത്യശാസനം നല്‍കി. ഇസ്രായേല്‍ വ്യോമസേന ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ഏകദേശം ഉച്ചക്ക് 12 മണിക്ക് ശേഷം വടക്കന്‍ ഗസ്സയില്‍ വന്‍ റെയ്ഡ് ഉണ്ടാകുമെന്നാണ് ലഘുലേഖയില്‍ വിവരിച്ചിട്ടുള്ളത്. ഇതുവരെയുണ്ടാകാത്ത രീതിയില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നാണ് ഇസ്രായേലി സൈന്യം വ്യക്തമാക്കിയിട്ടുള്ളത്.
ഗസ്സ പിടിച്ചടക്കുന്നതിന്‍റ ഭാഗമായി ഗാസയുടെ തീരപ്രദേശങ്ങളില്‍ നാവിക കമാന്‍ഡര്‍മാരേയും ഇസ്രായേല്‍ വിന്യസിച്ചു തുടങ്ങി. മേഖലയില്‍ കരയാക്രമണവും ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ ആക്രമണത്തില്‍ മരണസംഖ്യ 187കവിഞ്ഞു. ആറു ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇന്നലെ രാത്രി മാത്രം ഇസ്രായേല്‍ കൊന്നൊടുക്കിയത് 52 ഫലസ്തീനികളെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More