You are Here : Home / News Plus

അടച്ച ബാറുകള്‍ തുറക്കേണ്ട- കെ.പി.സി.സി

Text Size  

Story Dated: Friday, July 11, 2014 04:56 hrs UTC

തിരുവനന്തപുരം: അടച്ചിട്ട 418 ബാറുകള്‍ തുറക്കേണ്ടതില്ളെന്ന് കെ.പി.സി.സിയുടെ ജനറല്‍ ബോഡിയില്‍ പൊതുവികാരം. ഇക്കാര്യം മദ്യനയം തീരുമാനിക്കാനുള്ള കെ.പി.സി.സിയുടെ നാലംഗ ഉപസമിതിയെ അറിയിക്കും. തുറന്നിട്ടിരിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തവയും പൂട്ടണമെന്നും കെ.പി.സി.സിയില്‍ അഭിപ്രായമുയര്‍ന്നു. മദ്യം നയം തീരുമാനിക്കാന്‍ ഉപസമിതിയെ നിയോഗിച്ച നടപടിക്കെതിരെ കെ.പി.സി.സി യോഗത്തില്‍ വിമര്‍ശമുണ്ടായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബാബു പ്രസാദാണ് വിമര്‍ശമുന്നയിച്ചത്. ജനതാല്‍പര്യമനുസരിച്ച് തീരുമാനിക്കാതെ സമിതി രൂപീകരിച്ചത് ശരിയായില്ളെന്ന് ബാബുപ്രസാദ് പറഞ്ഞു.
സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ എം ആര്‍ രാംദാസ് യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. അകലെ നിന്ന് നോക്കിയാല്‍ നല്ല ആളാണ് വി.എം സുധീരനെന്ന് രാംദാസ് പറഞ്ഞു. നടപടി അംഗീകരിക്കുന്നതായും കെ.പി.സി.സി അധ്യക്ഷന് താന്‍ അയച്ച കത്ത് പുറത്തായത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.