You are Here : Home / News Plus

അമിത് ഷായുടെ അഭിഭാഷകന്‍ സുപ്രീംകോടതി ജഡ്ജി

Text Size  

Story Dated: Friday, July 11, 2014 06:06 hrs UTC

വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷായെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ സുപ്രീംകോടതി ജഡ്ജിയാകുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഉദയ് യു. ലളിതാണ് ഗോപാല്‍ സുബ്രമഹ്ണ്യത്തെ ഒഴിവാക്കിയ സ്ഥാനത്തേക്ക് നിയമിതനാകുന്നത്. സുപ്രീംകോടതി ജഡ്ജി നിയമനത്തിനായി കൊളീജിയം നല്‍കിയ നാലു പേരുടെ പട്ടികയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ കഴിഞ്ഞമാസം ഒഴിവാക്കിയിരുന്നു.മറ്റ് മൂന്നുപേര്‍ക്കൊപ്പം യു.യു. ലളിതിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്തു. ഇത് അംഗീകാരത്തിനായി നിയമമന്ത്രാലയം, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ പരിശോധിക്കും. സൊഹ്റാബുദ്ദീന്‍ ശൈഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലടക്കമാണ് അമിത് ഷാക്ക് വേണ്ടി ഉദയ് ലളിത് ഹാജരായത്. രണ്ട് കേസുകളിലും കൊലപാതം, ഗൂഢാലോചന എന്നീ ആരോപണങ്ങള്‍ നേരിടുകയാണ് അമിത് ഷാ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More