You are Here : Home / News Plus

ഭക്ഷ്യ വിലക്കയറ്റം കൂടുമെന്ന് സാമ്പത്തിക സര്‍വേ

Text Size  

Story Dated: Wednesday, July 09, 2014 10:05 hrs UTC




മഴ കുറഞ്ഞതിനാല്‍ ഭക്ഷ്യ വിലക്കയറ്റം കൂടാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ഭക്ഷ്യ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാന്‍ നടപടികളുണ്ടാകണമെന്നും സര്‍വെ നിര്‍ദേശിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്‍്റെ ആദ്യ ബജറ്റിന് മുന്നോടിയായി 2013- 14 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയറ്റ്ലി പാര്‍ലമെന്‍്റിന്‍്റെ മേശപ്പുറത്ത് വെച്ചു.

കാലവര്‍ഷം കുറഞ്ഞതു മൂലം കാര്‍ഷിക ഉല്പാദനത്തിലുണ്ടായ കുറവാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷം രാജ്യം 4.7 ശതമാനം വളര്‍ച്ച നേടി. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.4 മുതല്‍ 5.9 ശതമാനം വരെ വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.
തൊഴിലുറപ്പ് പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം എന്നിവ നവീകരിക്കണമെന്നും സര്‍വെ നിര്‍ദേശിക്കുന്നു. പണപ്പെരുപ്പ നിരക്ക് സ്ഥിരമായി കുറഞ്ഞ നിരക്കില്‍ തുടരാന്‍ പാകത്തില്‍ സമ്പദ് വ്യവസ്ഥയെ ക്രമപ്പെടുത്തണം. നിര്‍മാണ, ഖനന മേഖലകളില്‍ വലിയ ഇടിവാണ് 2013-14 സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. ഭൂമി ഏറ്റെടുക്കാനുണ്ടാകുന്ന തടസ്സങ്ങളും പാരിസ്ഥിതിക അനുമതി വൈകുന്നതുമൊക്കെ സ്വകാര്യ നിക്ഷേപം കുറയാന്‍ കാരണമായെന്ന് സാമ്പത്തിക സര്‍വെ ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.