You are Here : Home / News Plus

നെയ്മറുടെ ചികിത്സ : വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു

Text Size  

Story Dated: Wednesday, July 09, 2014 07:06 hrs UTC

ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ  ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ആയുര്‍വേദ ചികിത്സക്കായി ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഇ-മെയില്‍ സന്ദേശം അയച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ്  നിഷേധിച്ചു. നെയ്മറിന് ആയുര്‍വേദ ചികിത്സയുടെ സാധ്യത തേടി ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ഇ മെയില്‍ സന്ദേശം അയച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.  നെയ്മര്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
നെയ്മറിന് ആയുര്‍വേദ ചികിത്സ നല്‍കുന്നതിന്‍്റെ സാധ്യത പരിശോധിക്കണമെന്ന് കേരള ഫുട്ബാള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.