You are Here : Home / News Plus

ശരിഅത്ത് നിയമപരമല്ലെന്ന് സുപ്രീം കോടതി

Text Size  

Story Dated: Monday, July 07, 2014 09:47 hrs UTC

ശരിഅത്ത് കോടതിക്ക് നിയമപരമായി നിലനില്പ്പില്ലെന്ന് സുപ്രീം കോടതി. ശരിയത്ത് കോടതികളുടെ ഫത്‌വകള്‍ക്കും നിയമപരമായ പിന്തുണയില്ലെന്നും സുപ്രീം കോടതി വിധിച്ചു. സമാന്തരകോടതികള്‍ക്കെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജിയിലാണ് ഈ വിധി.

മൗലികാവകാശം ധ്വംസിക്കാന്‍ ഒരു മതവിഭാഗത്തിനും അധികാരമില്ല. ഇരകള്‍ സമീപിച്ചാല്‍ ശരിയത്ത് കോടതികള്‍ക്ക് ഫത്‌വ പുറപ്പെടുവിക്കാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഫത്‌വകള്‍ക്ക് നിയമത്തിന്റെ പിന്തുണയില്ല. ശരിഅത്ത് കോടതി വിശ്വാസത്തിന്റെ ഭാഗമാണ്. അത് നിരോധിക്കേണ്ട കാര്യമില്ല. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യമുണ്ടായാല്‍ ശരിയത്ത് കോടതികളെ ചോദ്യംചെയ്യാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ശരിയത്ത് കോടതി വ്യക്തിസ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നു കാണിച്ച്, ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വലോചന്‍ മദനാണ് പൊതുതാല്പര്യഹര്‍ജി നല്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.