You are Here : Home / News Plus

മുല്ലപ്പെരിയാര്‍ ജലനിരപ്പ്: മേല്‍നോട്ട സമിതി രൂപവത്കരിച്ചു

Text Size  

Story Dated: Wednesday, July 02, 2014 04:23 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ മേല്‍നോട്ട സമിതി രൂപവത്കരിച്ചു. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍ എ വി നാഥനാണ് സമിതി അധ്യക്ഷന്‍. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എം സായ്കുമാര്‍, കേരള ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍ എന്നിവരാണ് അംഗങ്ങള്‍.

സുപ്രീം കോടതി നിര്‍ദ്ദേശാനുസരണമാണ് സമിതി രൂപവത്കരിച്ചിട്ടുള്ളത്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന ഏത് അടിയന്തര സാഹചര്യത്തിലും സമിതി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളവും തമിഴ്‌നാടും നടപ്പാക്കേണ്ടിവരും. കേന്ദ്ര ജലക്കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് നടത്തുന്ന പരിശോധനയില്‍ അണക്കെട്ടിന് ഭീഷണിയുണ്ടെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.