You are Here : Home / News Plus

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം പുനഃപരിശോധന ഹരജി നല്‍കി

Text Size  

Story Dated: Monday, June 30, 2014 03:18 hrs UTC

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കി. കേസില്‍ സുപ്രീംകോടതിക്ക് അശ്രദ്ധ മൂലമുളള തെറ്റ് പറ്റിയെന്ന് കേരളം ഹരജിയില്‍ വാദിക്കുന്നു. ഡാം സുരക്ഷിതമെന്ന കോടതി വിധി തെറ്റാണെന്നും കേസ് തുറന്ന കോടതിയില്‍ വാദം നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
തമിഴ്നാടുമായി ജലം പങ്കുവെക്കല്‍ കരാറിന് നിയമസാധുത ഇല്ല. പ്രദേശത്തെ വെള്ളപ്പൊക്ക സാധ്യത പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. കേസില്‍ സുപ്രീംകോടതി ആശ്രയിച്ചത് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് മാത്രമാണെന്നും 1935ലെ വിധിയുടെ സാധുത പരിശോധിച്ചില്ളെന്നും പുനപരിശേധനാ ഹരജിയില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിശ്ചയിച്ച് കേരള നിയമസഭ പാസാക്കിയ നിയമം റദ്ദു ചെയ്ത സുപ്രീം കോടതി വിധിക്കെതിരായാണ് കേരളം പുനപരിശോധന ഹര്‍ജി നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More