You are Here : Home / News Plus

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Sunday, June 29, 2014 07:44 hrs UTC

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ തുടങ്ങി 2015 ജൂലായില്‍ അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആഞ്ച് ഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ്. അംഗത്വ വിതരണം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന നേതൃത്വങ്ങളോട് ദേശീയ നേതൃത്ത്വം ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സാധാരണ ഗതിയില്‍ നേതാക്കളെ നാമനിര്‍ദേശം ചെയ്യുന്ന രീതിയായിരുന്നുവെങ്കില്‍ ഇത്തവണ പാര്‍ട്ടി അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തവണ താഴേ തട്ട് മുതല്‍ സംഘടന തിരഞ്ഞെടുപ്പിലൂടെയാവും നേതാക്കളെ തിരഞ്ഞെടുക്കുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.