You are Here : Home / News Plus

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

Text Size  

Story Dated: Friday, June 27, 2014 04:44 hrs UTC

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ സൗദിയില്‍ നിന്ന് ഇന്‍റര്‍നെറ്റ് ഫോണ്‍വഴി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലാണ് ഭീഷണി ഫോണ്‍കാള്‍ ലഭിച്ചത്. ഇതത്തേുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ക്യാമ്പില്‍ നിന്ന് മുഴുവന്‍ സി.ഐ.എസ്.എഫ് വിഭാഗത്തെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. സായുധ പട്രോളിങും ശക്തമാക്കി. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുഴുവന്‍ വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം, വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.