You are Here : Home / News Plus

കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രയില്‍ നിയന്ത്രണം

Text Size  

Story Dated: Tuesday, June 24, 2014 03:22 hrs UTC

ആന്ധ്രാ വിഭജനത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രാമേഖലയില്‍ നിയന്ത്രണം. ഇത് സംസ്ഥാനത്ത് അരിവില വര്‍ദ്ധനയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംസ്ഥാനം പ്രധാനമായും അരിക്കായി ആശ്രയിക്കുന്നത് ആന്ധ്രാമേഖലയെയാണ്. ഭരണപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരളത്തിലേക്ക് അരി കൊണ്ടുവരാന്‍ മില്ലുകള്‍ക്ക് അനുമതി നല്‍കാത്തതാണ് പ്രശ്‌നം.

അടുത്തകാലത്തായി അരിവരവില്‍ 50 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് അരി മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. നേരത്തെ പെര്‍മിറ്റ് ലഭിച്ചിട്ടുള്ളവര്‍ കയറ്റി അയയ്ക്കുന്ന അരിമാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. ഒരു പെര്‍മിറ്റിന് നാലുമാസത്തെ കാലാവധി മാത്രമേയുള്ളൂ. കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയ പെര്‍മിറ്റ് കിട്ടുന്നില്ല. അരിക്ക് പുറമെ ഉഴുന്ന്, മുളക് എന്നിവയ്ക്കും പ്രധാനമായും ആന്ധ്രാമേഖലയെയാണ് ആശ്രയിക്കുന്നതെങ്കിലും അതിനെ നിയന്ത്രണം ബാധിച്ചിട്ടില്ല. സാങ്കേതിക തടസ്സങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുെമന്നും അതോടെ അരിവരവ് സുഗമമാകുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.