തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ യുജിസി സംഘം രഹസ്യ പരിശോധന നടത്തി മടങ്ങി. ഇന്ന് രാവിലെയാണ് യുജിസിയുടെ ഒന്‍പതംഗ സംഘം കോളജിലെത്തി പരിശോധന നടത്തിയത്. കോളജിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. കോളജിന്റെ ഭൗതീക സാഹചര്യങ്ങള്‍ നേരില്‍ വിലയിരുത്തണമെന്ന വ്യവസ്ഥ ഉള്ളതിനാലാണ് സംഘം രഹസ്യ സന്ദര്‍ശനം നടത്തിയത്. ഇതോടെ കോളജിന് സ്വയംഭരണാവകാശം ലഭിക്കുന്നതിന് ചില നടപടി ക്രമങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
എസ്എഫ്ഐ പ്രതിഷേധം ഭയന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കോളജില്‍ എത്തുന്നതില്‍ നിന്ന് സംഘം വിട്ടുനില്‍ക്കുകയായിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം മടങ്ങിയെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നു. എന്നാല്‍ തിരുവനന്തപുരത്ത് രഹസ്യമായി തങ്ങിയ സംഘം ഞായറാഴ്ച കോളജിലെത്തി സന്ദര്‍ശനം പൂര്‍ത്തിയാക്കുകയായിരുന്നു.
ജമ്മു സര്‍വകലാശാല ഡീന്‍.ഡോ. ജെ.പി സിംഗ്ജൂറലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യൂണിവേഴ്സിറ്റി കോളജില്‍ പരിശോധനയ്ക്കായി എത്തിയത്.
Comments