You are Here : Home / News Plus

പ്രധാനമന്ത്രി ഭൂട്ടാനിലെത്തി

Text Size  

Story Dated: Sunday, June 15, 2014 05:49 hrs UTC

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി.ഭൂട്ടാന്‍ പ്രധാനമന്ത്രി ട്‌ഷെറിങ് തോബ്‌ഗെ നരേന്ദ്ര മോദിയെ പാരോ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.ഭൂട്ടാന്‍ പാര്‍ലമെന്‍്റിലെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വ്യാപാര-വ്യവസായ രംഗത്തും വികസന കാര്യങ്ങളിലും സഹകരണമാണ് സന്ദര്‍ശനത്തിന്‍റെ  പ്രധാന ലക്ഷ്യം.വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ് തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്. ഭൂട്ടാന്‍ രാജാവ് ജിഗ് മെ വാങ്ചുക്, പ്രധാനമന്ത്രി ഷെറിങ് ടോഗ്ബെ തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തും.

ഭൂട്ടാനുമായി നയതന്ത്ര ബന്ധം വര്‍ധിപ്പിക്കാന്‍ ചൈന ശ്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തിലാണ് മോദിയുടെ ഭുട്ടാന്‍ സന്ദര്‍ശനത്തിന് വിദേശകാര്യ വിദ്ഗധര്‍ പ്രസക്തി കല്‍പിക്കുന്നത്. ഇന്ത്യയുടെ വിദേശനയത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതാണ് ഭൂട്ടാനുമായുള്ള ബന്ധമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.