You are Here : Home / News Plus

ഇറാഖ് സംഘര്‍ഷം: അമേരിക്ക ഗള്‍ഫിലേക്ക്‌ യുദ്ധക്കപ്പല്‍ അയച്ചു

Text Size  

Story Dated: Sunday, June 15, 2014 03:37 hrs UTC

സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലവാന്റ്(ഐ.എസ്.ഐ.എല്‍) ഇറാഖില്‍ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍ അയച്ചു.യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ലു ബുഷ് എന്ന വിമാനവാഹിനിക്കപ്പലാണ് വടക്കെ അറേബ്യന്‍ കടലിലേക്ക് അയച്ചത്. ഇറാഖിലെ സുരക്ഷാസേനയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നുവെങ്കിലും സൈന്യത്തെ അയയ്ക്കില്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്. എന്നാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനാലാണ് ഇപ്പോള്‍ കപ്പല്‍ അയക്കാന്‍ അമേരിക്ക തയ്യാറായത്. ഭീകരരെ തുരത്താന്‍ വ്യോമാക്രമണം പരിഗണിക്കുമെന്ന് അമേരിക്ക കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബാഗ്ദാദിനെ സംരക്ഷിക്കാന്‍ ഒരു പുതിയ സുരക്ഷാപദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയവും വെളിപ്പെടുത്തി. ബാഗ്ദാദിന്റെ വടക്കന്‍പ്രദേശത്തെ വ്യോമകേന്ദ്രത്തിലെ അമേരിക്കന്‍ കമ്പനികളില്‍നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.