You are Here : Home / News Plus

ബഫണ് പരിക്ക്; ഇറ്റലി ആശങ്കയില്‍

Text Size  

Story Dated: Saturday, June 14, 2014 05:18 hrs UTC

ഇറ്റലിയുടെ പ്രതിരോധക്കോട്ടയുടെ ആണിക്കല്ലായ ഗോള്‍കീപ്പര്‍ ബഫണ് പരിശീലനത്തിനിടെ പരിക്കേറ്റത് ലോകകപ്പില്‍ ശനിയാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന അസൂറിപ്പടയെ ആശങ്കയിലാഴ്ത്തി. 36കാരനായ ക്യാപ്റ്റന്‍ ബഫണ് അമസോണിയ അറീനയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് പരിക്കേറ്റത്. കാല്‍ക്കുഴക്കാണ് പരിക്ക്. എന്നാല്‍, പരിക്ക് ഗുരുതരമല്ലെന്ന് ടീം മാനേജര്‍ സീസര്‍ പ്രാന്‍ഡെല്ലി മാധ്യമങ്ങളോട് പറഞ്ഞു. ബഫണ് കളിക്കാനാവാതെ വന്നാല്‍ സാല്‍വത്തോര്‍ സെരിഗുവായിരിക്കും ഇറ്റാലിയന്‍ ഗോള്‍വല കാക്കുക. 21കാരനായ മാറ്റിയ പെരിനെയും ഗോളി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More