You are Here : Home / News Plus

മെക്‌സിക്കോയ്ക്ക് മുന്നില്‍ കാമറൂണ്‍ വീണു

Text Size  

Story Dated: Friday, June 13, 2014 06:35 hrs UTC




ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയ്ക്കു കാമറൂണിനെ 1-0നു മെക്‌സിക്കോ കീഴടക്കി.ഇതോടെ ബ്രസീലിനും മെക്‌സിക്കോയ്ക്കും മൂന്നു പോയിന്റ് വീതമായി.61ാം മിനുട്ടില്‍ സ്ട്രൈക്കര്‍ ഒറൈബ് പെരല്‍റ്റയാണ് മെക്സിക്കോയുടെ ഗോളടിച്ചത്. കനത്ത മഴക്കിടയിലും മികച്ച കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. എങ്കിലും കളിയില്‍ മെക്സിക്കോക്ക് തന്നെയായിരുന്നു മുന്‍തൂക്കം.

കനത്ത മഴയത്താണ് കളി ആരംഭിച്ചത്.മെക്‌സിക്കോ 5-3-2 ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ മുന്നേറ്റത്തില്‍ മൂന്നുപേരെ അണിനിരത്തിയായിരുന്നു കാമറൂണ്‍ ഇറങ്ങിയത്.12-ാം മിനിറ്റില്‍ മെക്‌സിക്കോ ജിയോവാനി ഡസ് സാന്തോസിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.