You are Here : Home / News Plus

മെക്സിക്കോക്ക് ഒരു ഗോള്‍ ജയം

Text Size  

Story Dated: Friday, June 13, 2014 06:34 hrs UTC

സാവോപോളോ: ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ മെക്സിക്കോ കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 61ാം മിനുട്ടില്‍ സ്ട്രൈക്കര്‍ ഒറൈബ് പെരല്‍റ്റയാണ് മെക്സിക്കോയുടെ ഗോളടിച്ചത്. കനത്ത മഴക്കിടയിലും മികച്ച കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. എങ്കിലും കളിയില്‍ മെക്സിക്കോക്ക് തന്നെയായിരുന്നു മുന്‍തൂക്കം. മെക്സിക്കോയുടെ ജി ഡോസ് സാന്‍റോസ് ഉജ്ജ്വല പ്രകടനം പുറത്തെടുത്തു. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ ഇന്നലെ ബ്രസീല്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More