You are Here : Home / News Plus

മുദ്രാവാക്യങ്ങളും സമരങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നു കാരാട്ട്

Text Size  

Story Dated: Friday, June 13, 2014 11:19 hrs UTC

പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും നയിക്കുന്ന സമരങ്ങളും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പാര്‍ട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാരാട്ട് പറയുന്നു. തൃശൂരില്‍ നടന്ന ഇഎംഎസ് സ്മൃതിയിലാണ് കാരാട്ടിന്റെ കുറ്റസമ്മതം.
രാജ്യത്തുണ്ടായ സാമൂഹ്യവും സാമ്പത്തികവും ആയ മുന്നേറ്റങ്ങളെ കാരാട്ടിന്റെ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനും തിരിച്ചറിയാനും കഴിഞ്ഞില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ നയം തന്നെ പുന:പരിശോധിക്കേണ്ട സ്ഥിതിയായെന്നും കാരാട്ട് തുറന്ന് പറയുന്നു.പ്രാദേശികമായ ഒത്തുതീര്‍പ്പുകള്‍ പാര്‍ട്ടിയെ പലതരത്തില്‍ ബാധിച്ചു. പലതിനോടും വഴങ്ങേണ്ടി വന്നു, ഒത്തുതീര്‍പ്പ് ചെയ്യേണ്ടി വന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More