You are Here : Home / News Plus

ബേബി നിയമസഭയിലേക്കില്ല; രാജിയില്‍ ഉറച്ചെന്ന് സൂചന

Text Size  

Story Dated: Friday, June 13, 2014 11:15 hrs UTC




ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട എംഎ ബേബി, എംഎല്‍എ സ്ഥാനം രാജിവക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സൂചന. നിയമസഭ സമ്മേളനം തുടങ്ങി അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബേബി സഭയില്‍ ഇതുവരെ ഹാജരായിട്ടില്ല. അടുത്ത തിങ്കളാഴ്ച മുതല്‍ സഭയില്‍ ഹാജരാകണം എന്നാണ് പാര്‍ട്ടി ബേബിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.എന്നാല്‍ തന്നെ തിരസ്കരിച്ച മണ്ഡലത്തിനു വേണ്ടി ഹാജരാകില്ലെന്നു ബേബി പാര്‍ട്ടിക്ക് മറുപടി കൊടുത്തു.
ഏത് വിധേനയും സഭാസമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പോലും ബേബിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇതാണ് രാജിവക്കാനുള്ള ബേബിയുടെ തീരുമാനത്തിന് പിറകില്‍. ബേബി കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോടാണ് പരാജയപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More