You are Here : Home / News Plus

യാത്രചെലവ് ഇനത്തില്‍ പണംതട്ടിയ എംപിമാര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു

Text Size  

Story Dated: Friday, June 13, 2014 07:43 hrs UTC

യാത്രാ ചെലവ് ഇനത്തില്‍ പണം തട്ടിയ കേസില്‍ മൂന്ന് രാജ്യസഭാ എം.പിമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സിബിഐ കേസെടുത്തു. മറ്റ് മൂന്ന് പേര്‍ മുന്‍ രാജ്യസഭാ എം.പിമാരാണ്. എം.പിമാരായ ഡി. ബന്ധപോദ്ധ്യായ്(തൃണമുല്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പഠക്(ബി.എസ്.പി), ലാല്‍ മിംഗ് ലിയാന(എം.പി.എഫ്)എന്നിവര്‍ക്കെതിരെയും മുന്‍ എം.പിമാരായ ജെ.പി.എന്‍ സിങ് (ബിജെപി), രേണു ബാല (ബിജെഡി), മെഹ്മൂദ് എ മഅദനി(ആര്‍എല്‍ഡി)എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്. യാത്രചെയ്തതായി കാണിച്ച് വ്യാജ വിമാന ടിക്കറ്റുകള്‍ നല്‍കി പലതവണ പണംവാങ്ങിയെന്നാണ് പരാതി. സിബിഐ ഉടനെ ഇവരെ ചോദ്യംചെയ്‌തേക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More