You are Here : Home / News Plus

പാക്സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, June 13, 2014 05:56 hrs UTC

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് വെടിവെപ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴിന് കശ്മീരിലെ രജൗറി മേഖലയിലാണ് വെടിവെപ്പ് നടന്നത്പാക് സൈന്യം വെടിവെപ്പ് ശക്തമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിച്ചു. ചെറിയ റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് സേന തിരിച്ചടിച്ചത്. രാവിലെ പൂഞ്ച് ജില്ലയിലെ ബാല്‍കോട്ട്, മെന്ദാര്‍ മേഖലകളില്‍ തുടങ്ങിയ വെടിവെപ്പ് ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. വ്യാഴാഴ്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More