You are Here : Home / News Plus

കാപ്പ നിയമത്തില്‍ ഭേദഗതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Text Size  

Story Dated: Friday, June 13, 2014 05:52 hrs UTC

യുവജന തോക്കളെ കള്ളക്കേസില്‍ കുടുക്കുന്ന കാപ്പ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കാപ്പ നിയമം എടുത്തിട്ട് യുവ നേതാക്കളെ കള്ളക്കേസില്‍ കുടുക്കയാണെന്ന് പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഇ.പി ജയരാജന്‍ പറഞ്ഞു. ജനകീയ സമരങ്ങള്‍ നടത്തുന്ന യുവജന നേതാക്കളെ കാപ്പ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ കേസില്‍ കുടുക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. കോടതി പോലും ഇവരെ വെറുതെ വിട്ടതാണ്. ഈ വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിയമം പ്രയോഗിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നും  നിയമ ഭേദഗതി ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നും  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More