You are Here : Home / News Plus

ചാവറയച്ചനേയും എവുപ്രാസ്യാമ്മയേയും നവംബര്‍ 23-ന് വിശുദ്ധരാക്കും

Text Size  

Story Dated: Friday, June 13, 2014 03:43 hrs UTC

 ചാവറയച്ചനേയും എവുപ്രാസ്യാമ്മയേയും നവംബര്‍ 23-ന് വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പയാണ് തീയതി പ്രഖ്യാപിച്ചത്. ഇറ്റാലിയന്‍ വംശജരായ മറ്റ് നാലുപേര്‍ കൂടി അന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും.
നവംബര്‍ 23-ന് ഞായറാഴ്ച വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിന് ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ഭാരതത്തില്‍ നിന്ന് പിതാക്കന്മാരും വൈദികരും സംന്യസ്തരുമടങ്ങുന്ന സംഘം ചടങ്ങില്‍ സംബന്ധിക്കും. വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പാപ്പ വിശുദ്ധരെ വാഴിക്കുന്ന തീയതി പ്രഖ്യാപിച്ചത്. വത്തിക്കാന്‍ കാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ, വിശുദ്ധരാക്കുന്ന ആറുപേരുടെയും ലഘുവിവരണം വായിച്ചു. തുടര്‍ന്ന് ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് മാര്‍ പാപ്പയോട് അഭ്യര്‍ഥിച്ചു. അതിനുശേഷമായിരുന്നു മാര്‍പാപ്പ തീയതി പ്രഖ്യാപിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More