You are Here : Home / News Plus

സിവില്‍ സര്‍വീസ് : ഗൗരവ് അഗര്‍വാളിന് ഒന്നാംറാങ്ക്‌

Text Size  

Story Dated: Friday, June 13, 2014 03:39 hrs UTC

സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നാംറാങ്ക് വീണ്ടും പുരുഷ ഉദ്യോഗാര്‍ഥിക്ക്.രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ ഗൗരവ് അഗര്‍വാളാണ് 2013-ലെ പരീക്ഷയില്‍ ആദ്യറാങ്കിനുടമ. തിരുവല്ല സ്വദേശിയായ ജോണി ടോം വര്‍ഗീസിന് എട്ടാംറാങ്കുണ്ട്. ഡല്‍ഹിക്കാരായ മുനീഷ് ശര്‍മയും രചിത്ത് രാജും രണ്ടും മൂന്നും റാങ്കുകള്‍ നേടി. അഞ്ചാം റാങ്കുനേടിയ ഭാരതി ദീക്ഷിതാണ് വനിതാനിരയില്‍ ഒന്നാമത്. ജോണി ടോം വര്‍ഗീസ് ദക്ഷിണേന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. തിരുവല്ല കുറ്റപ്പുഴ കിഴക്കന്‍ മുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.ജോര്‍ജ് വര്‍ഗീസിന്റെയും ആനി ജോര്‍ജ് വര്‍ഗീസിന്റെയും മകനാണ് ജോണി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More