You are Here : Home / News Plus

ഇടുക്കിയിലെ പരാജയം: കെ.പി.സി.സി ഉപസമിതി നാളെ എത്തും

Text Size  

Story Dated: Tuesday, June 03, 2014 05:16 hrs UTC

ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയ കാരണങ്ങള്‍ കണ്ടത്തൊന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി അന്വേഷണം തുടങ്ങി. ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു കണ്‍വീനറായ സമിതി ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ ഡി.സി.സി ഓഫിസില്‍ തമ്പടിച്ച് പരാതികള്‍ കേള്‍ക്കും. തെരഞ്ഞെടുപ്പ് പരാജയത്തോടെ ജില്ലയില്‍ മൂന്നായിത്തിരിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം കുറ്റം ചുമത്താനുള്ള ശ്രമത്തിലാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. മണി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും എസ്. അശോകന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെച്ച് കത്ത് നല്‍കിയതോടെ ജില്ലയിലെ നേതൃനിരയില്‍ വ്യാപക അഴിച്ചുപണി പ്രതീക്ഷിക്കുകയാണ് പ്രവര്‍ത്തകര്‍. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. നേതാക്കള്‍ക്കിടയിലെ ഭിന്നിപ്പുമൂലം ഡി.സി.സി യോഗം ചേരാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇടുക്കിയില്‍. ഡീന്‍ കുര്യാക്കോസിന്‍െറ തോല്‍വിക്ക് കാരണക്കാര്‍ ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസും ഐ ഗ്രൂപ് നേതാവും മുന്‍ എം.എല്‍.എയുമായ ഇ.എം. ആഗസ്തിയുമാണെന്ന് ആരോപിച്ച് ഡീന്‍ കുര്യാക്കോസിനെയും മുന്‍ എം.പി പി.ടി. തോമസിനെയും അനുകൂലിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയിരുന്നു. തൊട്ടുപിന്നാലെ ഡി.സി.സി നേതൃത്വത്തിന്‍െറ പക്വതയില്ലായ്മയാണ് പരാജയ കാരണമെന്ന് ആരോപിച്ച് ഇ.എം. ആഗസ്തിയും രംഗത്തുവന്നു.
എന്നാല്‍, പരാജയത്തിന്‍െറ ഉത്തരവാദിത്തം തന്‍െറ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്‍റിന്‍െറ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.