You are Here : Home / News Plus

വലിയബാവായുടെ കബറടക്കം ബുധനാഴ്ച

Text Size  

Story Dated: Tuesday, May 27, 2014 07:06 hrs UTC





മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ പരമാധ്യക്ഷന്‍ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ കബറടക്കം ബുധനാഴ്ച പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ നടക്കും.തിങ്കളാഴ്ച രാത്രി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കാലംചെയ്ത ബാവായുടെ ഭൗതിക ശരീരം ഇന്നു പുലര്‍ച്ചെയോടെ കോട്ടയം പഴയസെമിനാരിയില്‍ എത്തിച്ചു. ശുശ്രൂഷകള്‍ക്കും നഗരികാണിക്കലിനും ശേഷം ദേവലോകം അരമനയില്‍ കൊണ്ടുവന്ന മൃതദേഹം ഇന്നുച്ചകഴിഞ്ഞു വിലാപയാത്രയായി പത്തനാപുരത്തേക്കു കൊണ്ടുപോകും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.