You are Here : Home / News Plus

സോളാര്‍:മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസ്

Text Size  

Story Dated: Saturday, May 24, 2014 09:53 hrs UTC



മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നോട്ടീസ് അയച്ചു. സോളാര്‍ ഇടപാടുകളെക്കുറിച്ച് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനാണ് അന്വേഷിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും സോളാര്‍ ഇടപാടുകളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തങ്ങളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം കമ്മീഷന്‍ നല്‍കുന്നത്. കമ്മീഷന്റെ നോട്ടീസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രേഖാമൂലം മറുപടി നല്‍കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.