You are Here : Home / News Plus

അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിക്കാനുള്ള നീക്കമില്ല: ചെന്നിത്തല

Text Size  

Story Dated: Friday, May 23, 2014 07:36 hrs UTC

 കണ്ണൂര്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിച്ച് കെ.സുധാകരനെ അവിടെ മത്സരിപ്പിക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.സുധാകരനും അങ്ങനെയൊരു ശ്രമം നടത്തുന്നില്ല, ഇക്കാര്യം കെ.സുധാകരനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍. ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പ്രസ്താവന ശരിയായില്ല. നേതാക്കളുടെ ആത്മവീര്യം കെടുത്തുന്ന ഇത്തരം പ്രസ്താവനകളില്‍ നിന്ന് മാറിനില്‍ക്കണം. ആരോപണം കെ.പി.സി.സിയിലായിരുന്നു ഉന്നയിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.