You are Here : Home / News Plus

2008 ന് മുമ്പ് നികത്തിയ സ്ഥലങ്ങള്‍ക്ക് സാധുത നല്‍കണമെന്ന് യു.ഡി.എഫ്‌

Text Size  

Story Dated: Thursday, May 22, 2014 07:52 hrs UTC

നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ന് മുമ്പ് നികത്തിയ നിലങ്ങള്‍ പുരയിടമായി കണക്കാക്കണമെന്ന നിയമഭേദഗതിക്ക് ശുപാര്‍ശ. നെല്‍വയല്‍ സംരക്ഷണ നിയമഭേദഗതിക്കായി നിയോഗിച്ച യു.ഡി.എഫ് ഉപസമിതിയുടേതാണ് ശുപാര്‍ശ. ഈ ശുപാര്‍ശ ഒരോ കക്ഷിയുടെയും ചര്‍ച്ചയ്ക്കായി വിട്ടിരിക്കയാണ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്കുശേഷം അടുത്ത യു.ഡി.എഫില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. 2008 ലെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ മുന്‍കാലപ്രാബല്യമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമം നിലവില്‍ വരുന്നതിന് മുമ്പ് നികത്തി പുരയിടമായി മാറിയ സ്ഥലങ്ങള്‍ക്ക് സംരക്ഷണം നല്‍കണം. നിലം വര്‍ഷങ്ങള്‍ക്കുമുമ്പ്് നികത്തി പുരയിടമായതാണെങ്കിലും വില്ലേജ് ഓഫീസിലെ രജിസ്റ്ററില്‍ നിലമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ സ്ഥലത്ത് ഒരുവിധ നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കാത്തത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ശുപാര്‍ശയില്‍ പറയുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.