You are Here : Home / News Plus

തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി

Text Size  

Story Dated: Tuesday, May 20, 2014 07:11 hrs UTC

രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് സൈന്യം പ്രധാന വീഥികളിലെല്ലാം മാര്‍ച്ച് നടത്തി. രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിലൂടെയാണ് പട്ടാള നിയമം ഏര്‍പ്പെടുത്തിയ കാര്യം ജനങ്ങളെ അറിയിച്ചത്.
തായ്‌ലന്‍ഡില്‍ പട്ടാളഅട്ടിമറിക്ക് സാധ്യതയേറിയിരിക്കുകയാണെന്ന് നിരീക്ഷകര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് അട്ടമിറിയില്ല, മറിച്ച് സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വേണ്ടിയുള്ള നടപടിയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. 1932-ന് ശേഷം 18 തവണ പട്ടാളം തായ്‌ലന്‍ഡില്‍ അധികാരം പിടിച്ചിട്ടുണ്ട്. കോടതി പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്ക്കുന്ന ചുവന്ന കുപ്പായക്കാര്‍ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ച പ്രക്ഷോഭം തുടങ്ങിയിരുന്നു. ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ ബാങ്കോക്കില്‍ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് പട്ടാളനിയമം ഏര്‍പ്പെടുത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.