You are Here : Home / News Plus

ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് സുധീരന്‍

Text Size  

Story Dated: Sunday, May 18, 2014 09:17 hrs UTC



സംസ്ഥാനത്ത് 418 ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബാറുകള്‍ അടച്ചിട്ടതിനു ശേഷമുള്ള ഗുണങ്ങള്‍ ഔദ്യോഗികമായി പഠിക്കണം.
മദ്യശാലകളുടെ എണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണകൂടങ്ങള്‍ നടത്തേണ്ടത്. ഇതിനു ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ പരിശ്രമമാണു വേണ്ടത്. എത്രമാത്രം മദ്യശാലകള്‍ കുറയ്ക്കാമോ, അത്രത്തോളം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ആദ്യം മുതല്‍ തുടര്‍ന്നുവന്ന മദ്യവര്‍ജനനയം നടപ്പാക്കാനാണ് തീരുമാനം. അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.