You are Here : Home / News Plus

ഷാനിമോള്‍ ഉസ്മാനെ മദ്യമാഫിയയുടെ ആളെന്ന് വിളിച്ചത് ശരിയായില്ല -വെള്ളാപ്പള്ളി

Text Size  

Story Dated: Saturday, May 10, 2014 05:26 hrs UTC

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെ മദ്യമാഫിയയുടെ ആളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ വിളിച്ചത് ശരിയായില്ളെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കാന്‍ കേരളത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തിച്ച ആളാണ് ഷാനിമോള്‍. അത്തരമൊരാളെ സ്വഭാവഹത്യ ചെയ്യേണ്ടിയിരുന്നില്ല. മുസ്‌ലിം സമുദായംഗമായ ഷാനിമോള്‍ക്ക് മദ്യമാഫിയയുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് മനോവേദന ഉണ്ടാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ ഡി.സി.സി ഷാനിമോളെ ബലിയാടാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടാണ്. സുധീരന് ഭ്രാന്തുപിടിച്ചു. ചങ്ങലക്ക് ഭ്രാന്തുപിടിച്ച അവസ്ഥയാണ് സുധീരന്‍േറതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം രൂപീകരിക്കുന്നതില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസിന് യാതൊരു റോളുമില്ല. മുസ്‌ലിം ലീഗിന്‍െറ നിലപാടാണ് കോണ്‍ഗ്രസ് നയമായി സ്വീകരിക്കുന്നത്. ചിലര്‍ക്ക് ഉമ്മന്‍ചാണ്ടി ഭരിക്കുന്നതില്‍ താല്‍പര്യമില്ളെന്നും വാര്‍ത്താലേഖകരോട് വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.