You are Here : Home / News Plus

അമൃത-ദിഗ് വിജയ് ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

Text Size  

Story Dated: Saturday, May 03, 2014 08:50 hrs UTC

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തകയായ അമൃത റായിയുടെയും വിവാദ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പോലീസിന്റെ നിര്‍ദേശം.
അമൃത റായ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ അധികൃതര്‍ക്ക് എത്തിച്ചതായി പോലീസ് അറിയിച്ചു. തന്റെ ജി മെയില്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് അമൃത റായ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഐ ടി ആക്ട് പ്രകാരം പോലീസ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More