ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവും നടനുമായ ചിരഞ്ജീവിക്ക് വോട്ടര്‍മാരുടെ ശകാരം. രാവിലെ പോളിംഗ് സ്റ്റേഷനില്‍ എത്തിയ ചിരഞ്ജീവി ക്യൂ നിന്ന നിരവധി പേരെ പരിഗണിക്കാതെ നേരിട്ട് വോട്ട് ചെയ്യാന്‍ കയറിയതാണ് വിവാദമായത്. ഇതോടെ പ്രത്യേക പരിഗണന വല്ലതും താങ്കള്‍ക്കുണ്ടോ എന്ന് വോട്ടര്‍മാരില്‍ ഒരാള്‍ ചോദിച്ചു. തുടര്‍ന്ന് ക്യൂ നിന്ന് വോട്ട് ചെയ്ത് താരം മടങ്ങുകയായിരുന്നു.
Comments