You are Here : Home / News Plus

ഭൂമികൈമാറ്റം: കാലിക്കറ്റ് വി.സി ഉപദേശകരുടെ കുഴലൂത്തുകാരനായെന്ന് കോടതി

Text Size  

Story Dated: Wednesday, April 30, 2014 07:22 hrs UTC

സര്‍വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റിനും ഗുരുതര വീഴ്ചയെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി. ഭരണകക്ഷിയിലെ ഉന്നതര്‍ ഭൂമി കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ഉപദേശകരുടെ കൂഴലൂത്തുകാരനായി മാറിയെന്ന് കോടതി കുറ്റപ്പെടുത്തി. ഭൂമി കൈമാറ്റം സര്‍വകലാശാല തന്നെ റദ്ദ് ചെയ്തതിനാല്‍ തുടര്‍നടപടികള്‍ വേണ്ടെന്നും കോടതി ഉത്തരവായി. ഭൂമി കൈമാറ്റം സംബന്ധിച്ച കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് വി.സിക്കും സിന്‍ഡിക്കേറ്റിനുമെതിരെ രൂക്ഷ വിമര്‍ശനം കോടതി നടത്തിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More