You are Here : Home / News Plus

ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Text Size  

Story Dated: Wednesday, April 30, 2014 05:00 hrs UTC

ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പ് തുടങ്ങി. കശ്മീര്‍ (ഒരു സീറ്റ്), യു.പി (14), പഞ്ചാബ് (13), ഗുജറാത്ത് (26), ബിഹാര്‍(ഏഴ്), ബംഗാള്‍ (ഒമ്പത്), ആന്ധ്ര (17) സംസ്ഥാനങ്ങളിലും ദാദ്ര -നാഗര്‍ ഹവേലി, (ഒന്ന്)ദാമന്‍ -ദിയു (ഒന്ന്) എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വഡോദരയുമുള്‍പ്പെടെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനുപുറമെ, തെലങ്കാനയിലെ 117 നിയമസഭാ സീറ്റിലും ഗുജറാത്ത്, യു.പി, ബംഗാള്‍, ബിഹാര്‍ നിയമസഭകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നു.

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി, ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്, മുന്‍ അധ്യക്ഷന്‍ ഡോ. മുരളി മനോഹര്‍ ജോഷി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡോ. ഫറൂഖ് അബ്ദുല്ല, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ് ലി, ഉമാഭാരതി, ജെ.ഡി.യു നേതാവ് ശരദ് യാദവ്, കേന്ദ്രമന്ത്രി അംബിക സോണി തുടങ്ങിയവരാണ് ജനവിധി തേടുന്ന മറ്റു പ്രമുഖര്‍.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More