You are Here : Home / News Plus

അഫ്ഗാനിസ്താനില്‍ 49 ഭീകരരും 5 സൈനികരും കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, April 29, 2014 07:05 hrs UTC

അഫ്ഗാനിസ്താനില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 49 ഭീകരരും 5 സൈനികരും കൊല്ലപ്പെട്ടു. പഖ്തിയ പ്രവിശ്യയിലാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായത്. സൈനികര്‍ക്ക് നേരെയാണ് ആദ്യം വെടിവെയ്പുണ്ടായത്. 500-ലധികം ഭീകരരാണ് ആക്രമണം നടത്തിയത്. ഇതിനെതിരെ സൈനികര്‍ തിരിച്ചടിച്ചു. വിദേശിയരുള്‍പ്പടെയുള്ള ഭീകരരും സംഘത്തിലുണ്ടായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. പലയിടത്തും പോരാട്ടം തുടരുകയാണ്. ഒരു സൈനികനെ ഭീകരര്‍ ബന്ദിയാക്കിയിട്ടുണ്ട്. ഇയാളെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More