You are Here : Home / News Plus

പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം മെയ് 15ന്

Text Size  

Story Dated: Tuesday, April 29, 2014 06:57 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം തയാറാക്കുന്നത് നാളെ പൂര്‍ത്തിയാകുമെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍. കെഡസ്ട്രല്‍ ഭൂപടം തയാറാക്കാന്‍ സമയം നീട്ടി നല്‍കേണ്ടി വരില്ല. 123 വില്ളെജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച അന്തിമ ഭൂപടം മെയ് 15ന് പ്രസിദ്ധീകരിക്കുന്നതോടെ പരാതികള്‍ ഇല്ലാതാകും. ശേഷം പരാതികള്‍ ഉണ്ടെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം. പരാതിയില്‍ അന്തിമ തീരുമാനം പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കും. വനഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ വി. ഉമ്മന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More