മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചകേസിലെ പ്രതികളെ തത്കാലം വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതി. ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം പരിഗണിക്കുന്നത് കേസിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് ഭരണഘടനാബഞ്ചിന് വിടുകയും ചെയ്തു. ഇത്രയും സങ്കീര്‍ണമായ പ്രശ്‌നം പരിഗണനയ്ക്ക് വരുന്നത് ഇതാദ്യമാണെന്നും അതിനാല്‍ അഞ്ചംഗ ഭരണഘടനാബഞ്ച് ഈ കേസ് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
Comments