You are Here : Home / News Plus

ഏകോപന സമിതി യോഗത്തില്‍ വി.എം. സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം

Text Size  

Story Dated: Wednesday, April 23, 2014 10:32 hrs UTC

418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനെ ചൊല്ലി സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗത്തില്‍ വി എം സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം. ഒരാള്‍ മാത്രം മദ്യ വിരുദ്ധനും മറ്റുള്ളവര്‍ മദ്യത്തെ അനുകൂലിക്കുന്നവരും എന്ന രീതി ശരിയല്ലെന്ന് യോഗത്തില്‍ സുധീരനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ പരിശോധിച്ച് നിലവാരം ഉണ്ടെന്ന് കണ്ടെത്തിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍ണമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.ബാറുകള്‍ക്ക് നിലവാരം ഉയര്‍ത്താന്‍ ബാറുകള്‍ക്ക് ഒരു അബ്കാരി വര്‍ഷം വരെ സമയം നല്‍കണെന്ന് എക്‌സൈസ് മന്ത്രി കെ ബാബു അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More