You are Here : Home / News Plus

എവറസ്റ്റില്‍ മഞ്ഞിടിച്ചില്‍ : ആറ് പര്‍വതാരോഹകര്‍ മരിച്ചു

Text Size  

Story Dated: Friday, April 18, 2014 07:28 hrs UTC

ഹിമാലയനിരകളില്‍ എവറസ്റ്റ് കൊടുമുടിക്കുസമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പര്‍വതാരോഹകര്‍ മരിച്ചു. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. സമുദ്രനിരപ്പില്‍ നിന്നും 19000 അടി ഉയരത്തിലുള്ള പോപ് കോണ്‍ ഫീല്‍ഡ് എന്നറിയപ്പെടുന്ന ബേസ് ക്യാമ്പിന് തൊട്ടുമുകളിലായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ നാലുപേരുടെ മൃതേദഹം കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു. രണ്ട് പേരുടെ മൃതദേഹത്തിനായി മഞ്ഞ് കുഴിച്ച് പരിശോധന നടത്തുകയാണ്. അടിയന്തരസഹായവുമായി മൂന്ന് സൈനിക ഹെലികോപ്റ്ററും ക്യാമ്പിലെത്തിയിട്ടുണ്ട്. സീസണായതോടെ എവറസ്റ്റ് കീഴടക്കാനെത്തുന്നവരുടെവന്‍തിരക്കാണ് അനുഭവപ്പെടുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More